26.1 C
Kollam
Saturday 17th October, 2026 | 10:32:55 PM
Home News Kerala 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പോലീസ് പിടികൂടി

100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പോലീസ് പിടികൂടി

കയ്പമംഗലം. 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പോലീസ് പിടികൂടി. നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് പിടിയിലായത്. കഞ്ചാവ് എത്തിച്ചു നൽകിയാലും പിടിയിലായി.


 കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ.
രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡോക്ടർ പിടിയിലായത്. ഇയാളിൽനിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
 ഡോക്ടർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.  ഇയാളുടെ താമസ സ്ഥലത്ത് റൂറൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രദീപ്, സി.ഐ. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ കയ്പമംഗലം പോലീസും, ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി. കയ്പമംഗലം എസ്.ഐമാരായ ജയകുമാർ, അവിനാഷ്, ഡാൻസാഫ് എസ്.ഐ പ്രദീപ്, എ.എസ്.ഐ ലിജു, ബിജു, സുർജിത്ത്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here