27.4 C
Kollam
Thursday 5th November, 2026 | 10:05:55 PM
Home News Kerala സ്വർണം പൊട്ടിക്കൽ സംഘങ്ങൾ വീണ്ടും രംഗത്ത്,സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർത്ത് വീണ്ടും സ്വർണകടത്ത് സജീവം

സ്വർണം പൊട്ടിക്കൽ സംഘങ്ങൾ വീണ്ടും രംഗത്ത്,സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർത്ത് വീണ്ടും സ്വർണകടത്ത് സജീവം

Advertisement

കോഴിക്കോട്.സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർത്ത് വീണ്ടും സ്വർണകടത്ത് സജീവം. സ്വർണം പൊട്ടിക്കൽ സംഘങ്ങൾ കൂടി സജീവമായതോടെ അക്രമ സംഭവങ്ങൾ വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് പോലീസ്. കൊടും കുറ്റവാളികൾ അടങ്ങുന്ന സംഘമാണ് പൊട്ടിക്കൽ സംഘങ്ങളിൽ പാർവർത്ഥിക്കുന്നത്


കരിപ്പൂർ വിമാനത്താവളത്തിൽ നാലു ദിവസത്തിനിടെ രണ്ടു തവണയാണ് സ്വർണം പൊട്ടിക്കൽ സംഘം പിടിയിലായത്. മലപ്പുറം എസ്പി യുടെ പ്രത്യേക സ്ക്വാഡിനെ നിയമിച്ചതിനു ശേഷം 21 പൊട്ടിക്കൽ സംഭവങ്ങൾ പിടികൂടിയത്. പലപ്പോഴും ജീവൻ പണയംവെച്ചാണ് പൊലീസ് കവർച്ചാ സംഘങ്ങളെ പിടികൂടുന്നത്. ഇന്നലെ പ്രതികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് പൊലീസ് പരിക്കേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.


സ്വർണത്തിന്റെ ഉറവിടവും കടത്തുസംഘത്തിന്റെ ബന്ധങ്ങളും കണ്ടെത്താനുള്ള പോലീസ് നീക്കങ്ങളും വെല്ലുവിളി നിറഞ്ഞതാണ്. ഒരു കിലോ സ്വര്‍ണ്ണം കടത്തുമ്പോൾ 22 ലക്ഷം രൂപയിലധികമാണ് ലഭിക്കുന്ന വരുമാനം. ഇത് തിരിച്ചറിഞ്ഞാണ് സ്വർണകടത്ത് വ്യാപകമാകുന്നത്. കടത്ത് സ്വർണം കവർച്ച ചെയ്യാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പൊട്ടിക്കൽ സംഘങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. അക്രമങ്ങളും തട്ടിക്കൊണ്ടു പോകലുമടക്കം കൊടും കുറ്റവാളികളാണ് പൊട്ടിക്കൽ സംഘങ്ങളിൽ പ്രവർത്തിക്കുന്നത്. ഇതോടെ നികുതി വെട്ടിപ്പിന് പുറമെ കുറ്റകൃത്യങ്ങൾ കൂടി വർദ്ധിക്കമോ ആശങ്കയിലാണ് പോലീസ് സംവിധാനം. നിലവിലെ സാഹചര്യത്തിൽ പരിശോധന ശക്തമാക്കാനാണ് പോലീസ് ഒരുങ്ങുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here