30.5 C
Kollam
Saturday 26th September, 2026 | 03:00:23 PM
Home News Kerala കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്ത് പ്രതിയുടെ മൊഴി

കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്ത് പ്രതിയുടെ മൊഴി

rep image

കരിപ്പൂര്‍. സ്വർണം പിടികൂടിയ സംഭവം.കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി.കരിപ്പൂരിലെ സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയന്ന് മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലം ആണ് മൊഴി നൽകിയത്. വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടന്ന് സ്വർണം കൊടുത്തുവിട്ടവർ പറഞ്ഞിരുന്നതായും മൊഴി. കസ്റ്റംസിന്റെ പിടിവീഴില്ലന്നും കൊടുത്തു വിട്ടവർ ഉറപ്പ് നൽകി

പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. കസ്റ്റംസിന്റെ എല്ലാ പരിശോധനകളും പൂർത്തിയാക്കി അസ്‌ലം സ്വർണം പുറത്തെത്തിച്ചു. എന്നാൽ എയർപോർട്ടിന് പുറത്ത് വെച്ച് മലപ്പുറം എസ്പിയുടെ പ്രത്യേക സ്ക്വാഡ് സ്വർണം പിടികൂടുകയായിരുന്നു. എമർജൻസി ലാംപിന് അകത്ത് സ്വർണം പ്ളേറ്റുകളായി ഒളിപ്പിച്ചാണ് അസ്‌ലം സ്വർണം കടത്തിയത്. സാധാരണ ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടുന്ന ലഗ്ഗേജുകൾ വിമാനത്താവളത്തിൽ പ്രത്യേകം മാർക്ക് ചെയ്യുകയും ഒന്നിലധികം തവണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. എന്നാൽ ഈ പരിശോധനകൾ ഒന്നും അസ്ലമിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നാണ് പോലീസ് നിഗമനം. സ്വർണ്ണക്കടത്തിൽ കസ്റ്റംസിനുള്ള ബന്ധത്തെ സാധൂകരിക്കുന്നതാണ് ഈ നീക്കങ്ങളെന്നും പോലീസ് വിലയിരുത്തുന്നുണ്ട്. ഈ കാര്യങ്ങൾ അടക്കം സൂചിപ്പിച്ച റിപ്പോർട്ട് സഹിതമാണ് പോലീസ് കേസ് പ്രിവന്റീവ് കസ്റ്റംസിന് കൈമാറിയത്

കേസ് പ്രിവന്റീവ് കസ്റ്റംസിന് കൈമാറി പോലീസ്