അടൂര്‍. പഴകി വളമാക്കാന്‍ കൊള്ളുന്നതരം ഭക്ഷ്യസാമഗ്രികള്‍ നാട്ടുകാരെ തീറ്റിച്ചു ലാഭം കൊയ്തവരെ പിടികൂടി പത്തനംതിട്ട അടൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം . പേരെടുത്ത പല ഹോട്ടലുകളിലെയും അടുക്കളയിൽ കണ്ട കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. മിക്ക ഇടത്തുനിന്നും പിടിച്ചെടുത്തത് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ. അതും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംഘടന നേതാവിന്റെ ഹോട്ടലിൽ നിന്നടക്കം. ന്യായീകരിച്ചും നഗരസഭയുടെ ആരോഗ്യ വിഭാഗത്തെ കുറ്റപ്പെടുത്തിയും സംഘടന നേതാക്കളും രംഗത്തെത്തി
ഹോട്ടലുകളുടെ മുന്‍ഭാഗംപോലെയല്ല അടുക്കളയും പിന്നാമ്പുറവും അടൂർ ബൈപ്പാസില്‍ ഒരുമ്പെട്ടിറങ്ങിയ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ട കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു

അടൂർ SN ഹോട്ടൽ, രാജധാനി,
ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, സൺ റൈസ്, പഴങ്കഞ്ഞികട, അൽ റാസി, ബിഗ് മൗത്ത്, സെൻട്രൽ പാർക്ക് തുടങ്ങിയ ഹോട്ടലുകളിലും
ഹോളിക്രോസ് ഹോസ്പിറ്റൽ കാന്റീനിലുമായിരുന്നു പരിശോധന.
ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ഹെൽത്ത് കാർഡ് ഇല്ലാത്തവ വേറെ… എല്ലാത്തിലും ഉപരി പലയിടത്തുനിന്നും പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങൾ
ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംഘടന നേതാവിന്റെ ഹോട്ടലിൽ നിന്നാണ്
ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തതെന്നതാണ് ശ്രദ്ധേയം.
രാജധാനി ഹോട്ടലിൽ നിന്ന് 50കിലോ പഴകിയ മീനാണ് പിടികൂടിയത്. ഇതിനിടെ
ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. അതേസമയം, പരിശോധന നടത്തിയ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിനെതിരെ അസോസിയേഷൻ രംഗത്തെത്തി. നിയമനടപടികൾ പാലിക്കാതെയായിരുന്നു പരിശോധനയെന്നും പഴകിയ ഭക്ഷണസാധനങ്ങളെന്ന് കൃത്യമായി തെളിയിക്കാൻ ആരോഗ്യ വിഭാഗത്തിന് ആയിട്ടില്ലെന്നും അസോസിയേഷൻ ആരോപിച്ചു.
എന്നാൽ പരിശോധന കൂടുതൽ ശക്തമാക്കി മുന്നോട്ടു പോകാൻ ആണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.

































