26.7 C
Kollam
Wednesday 23rd September, 2026 | 09:54:32 AM
Home News Breaking News കൊ​ച്ചി​യി​ൽ ഇ​ന്നും വ​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ന​ട​പ​ടി ബ്ര​സീ​ൽ-​ഇ​ന്ത്യ ലെ​ജ​ൻ​ഡ്‌​സ് ഫു​ട്ബോ​ൾ മ​ത്സ​രം പ​രി​ഗ​ണി​ച്ച്

കൊ​ച്ചി​യി​ൽ ഇ​ന്നും വ​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ന​ട​പ​ടി ബ്ര​സീ​ൽ-​ഇ​ന്ത്യ ലെ​ജ​ൻ​ഡ്‌​സ് ഫു​ട്ബോ​ൾ മ​ത്സ​രം പ​രി​ഗ​ണി​ച്ച്

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഇ​ന്നും വ​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കു​ന്ന ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്സും ഇ​ന്ത്യ ലെ​ജ​ൻ​ഡ്സും ത​മ്മി​ലു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ​ര​ത്തി​നെ​ത്തു​ന്ന കാ​ണി​ക​ൾ​ക്കു​ള്ള വാ​ഹ​നം പാ​ർ​ക്കിം​ഗ് നി​ർ​ദേ​ശ​ങ്ങ​ളും റൂ​ട്ട് മാ​റ്റ​ങ്ങ​ളും പൊ​ലി​സ് പ​ര​സ്യ​പ്പെ​ടു​ത്തി.

പ​ശ്ചി​മ​കൊ​ച്ചി, വൈ​പ്പി​ൻ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ചാ​ത്യാ​ത്ത് റോ​ഡി​ൽ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മി​ല്ലാ​ത്ത രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​ണം. തു​ട​ർ​ന്ന് മെ​ട്രോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പോ​ക​ണം. പ​റ​വൂ​ർ, തൃ​ശൂ​ർ, മ​ല​പ്പു​റം മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ആ​ലു​വ ഭാ​ഗ​ത്തോ ക​ണ്ടെ​യ്ന​ർ റോ​ഡ​രി​കി​ലോ അ​പാ​യ​ര​ഹി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം മെ​ട്രോ​യോ മ​റ്റ് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച് സ്റ്റേ​ഡി​യ​ത്തി​ലെ​ത്ത​ണം.

ഇടു​ക്കി, കോ​ട്ട​യം, പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ തൃ​പ്പൂ​ണി​ത്തു​റ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് മെ​ട്രോ അ​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. ആ​ല​പ്പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ കു​ണ്ട​ന്നൂ​ർ, വൈ​റ്റി​ല ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് വ​രേ​ണ്ട​താ​ണ്.

കാ​ണി​ക​ളു​മാ​യി എ​ത്തു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വൈ​കി​ട്ട് മൂ​ന്നി​ന് ശേ​ഷം എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഇ​ട​പ്പ​ള്ളി, ചേ​രാ​ന​ല്ലൂ​ർ, ആ​ലു​വ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ ക​ലൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പൊ​റ്റ​ക്കു​ഴി-​മാ​മം​ഗ​ലം റോ​ഡ്, ബി​ടി​എ​സ് റോ​ഡ്, എ​ള​മ​ക്ക​ര റോ​ഡ് എ​ന്നി​വ വ​ഴി ഇ​ട​പ്പ​ള്ളി​യി​ലെ​ത്തി യാ​ത്ര തു​ട​ര​ണ​മെ​ന്ന് പൊ​ലി​സ് നി​ർ​ദേ​ശി​ച്ചു. ഇ​ട​പ്പ​ള്ളി, ചേ​രാ​ന​ല്ലൂ​ർ, ആ​ലു​വ, കാ​ക്ക​നാ​ട്, പാ​ലാ​രി​വ​ട്ടം ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന​വ​ർ വൈ​റ്റി​ല ജം​ഗ്ഷ​ൻ, എ​സ്എ റോ​ഡ് വ​ഴി യാ​ത്ര ചെ​യ്യാ​നു​മാ​ണ് നി​ർ​ദേ​ശം.

LEAVE A REPLY

Please enter your comment!
Please enter your name here