29.7 C
Kollam
Sunday 1st November, 2026 | 05:52:46 PM
Home News Breaking News കേ​ന്ദ്ര​ത്തി​നും ഗ്യാ​നേ​ഷ് കു​മാ​റി​നു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽഗാ​ന്ധി; ഇന്ത്യ ഒഴുകിയെത്തി, രാംലീല മൈതാനി പ്രതിഷേധക്കടലായി

കേ​ന്ദ്ര​ത്തി​നും ഗ്യാ​നേ​ഷ് കു​മാ​റി​നു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽഗാ​ന്ധി; ഇന്ത്യ ഒഴുകിയെത്തി, രാംലീല മൈതാനി പ്രതിഷേധക്കടലായി

Advertisement

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വോ​ട്ട് തി​രി​മ​റി​ക്കെ​തി​രെ ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ‘ച​ലോ ഡ​ൽ​ഹി’ മ​ഹാ​റാ​ലി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നു​മെ​തി​രെ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ​യാ​ണ് നി​ങ്ങ​ൾ ആ​ക്ര​മി​ച്ച​ത്. വോ​ട്ട് തി​രി​മ​റി​ക്ക് രാ​ജ്യം വ​രും ദി​വ​സ​ങ്ങ​ളി​ൽ നീ​തി ഉ​റ​പ്പാ​ക്കും.” തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ജ​ന​വി​ധി അ​ട്ടി​മ​റി​ച്ച​തി​ന് നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്ത് വോ​ട്ട് ക​വ​രു​ന്ന ഗ്യാ​നേ​ഷ് കു​മാ​ർ ജ​യി​ലി​ൽ പോ​കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്, പി​ഡി​പി അ​ധ്യ​ക്ഷ മെ​ഹ്ബൂ​ബ മു​ഫ്തി തു​ട​ങ്ങി​യ നേ​താ​ക്ക​ളും റാ​ലി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ജ​ന​വി​ധി അ​ട്ടി​മ​റി​ച്ച് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ത​ങ്ങ​ളു​ടെ പോ​രാ​ട്ടം പാ​ർ​ല​മെ​ന്‍റി​ലും തെ​രു​വി​ലും ശ​ക്ത​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് നേ​താ​ക്ക​ൾ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന ചലോ ദില്ലി മഹാറാലിൽ ജനസാ​ഗരം. രാംലീല മൈതാനിയിലേക്ക് കൂടുതൽ പ്രവർത്തകരെത്തുകയാണ്. മഹാറാലിയോട് അനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

മഹാറാലിയിൽ പങ്കെടുക്കാൻ രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജനരോക്ഷം ഇരമ്പുന്ന കാഴ്ചക്കാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്.
ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ലക്ഷങ്ങളാണ് ഇന്ത്യ സഖ്യത്തിനൊപ്പം രാജ്യതലസ്ഥാനത്ത് അണിനിരക്കുന്നത്. രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വൻ ജനകീയ മുന്നേറ്റത്തിനാണ് രാംലീല മൈതാനി സാക്ഷ്യം വഹിച്ചത്. മിന്റോ റോഡ് – കൊണാട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് രാംലീല മൈതാനത്തേക്കാണ് ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here