ഫ്രാൻസിൽ തുടങ്ങിയ ജീവിതച്ചെലവ് വിരുദ്ധ പ്രതിഷേധം ജർമനിയിലേക്കും വ്യാപിക്കുന്നു. ഫ്രാൻസിലെ വിദ്യാർഥി പ്രതിഷേധം തൊഴിലാളി സംഘടനകളിലേക്കും Yellow Vest പ്രസ്ഥാനത്തിലേക്കും വ്യാപിച്ചപ്പോൾ ജർമനിയിൽ Gen Z regelt എന്ന പ്രസ്ഥാനമാണ് പ്രധാനമായും യുവാക്കളെ അണിനിരത്തിയത്. ജർമനിയിലെ 34 നഗരങ്ങളിലാണ് പ്രതിഷേധം നടന്നത്. ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക് തുടങ്ങിയ നഗരങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു.നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയും യുവാക്കൾ രംഗത്തെത്തി.
ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി. ഫ്രാങ്ക്ഫർട്ടിൽ പ്രക്ഷോഭകർ കടകൾ കൊള്ളയടിക്കുകയും നിരവധി കടകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ലീസിന് നേരെ കയ്യേറ്റവും അക്രമങ്ങളും നടന്നു. ജലപീരങ്കിയും പെപ്പർ സ്പ്രേയും ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്. ഹാംബർഗിൽ ബാരിക്കേഡുകൾക്ക് തീയിട്ടു. ജീവിതച്ചെലവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യൂറോപ്പിലെ യുവജനരോഷം തെരുവുകളിൽ ശക്തമാവുകയാണ്.




























