29.7 C
Kollam
Sunday 1st November, 2026 | 05:57:09 PM
Home News Breaking News പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഉസ്താദ് അറസ്റ്റില്‍

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഉസ്താദ് അറസ്റ്റില്‍

Advertisement

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഉസ്താദ് അറസ്റ്റില്‍. കൊച്ചയത്ത് പടിയിറ്റതില്‍ മുഹമ്മദ് നിയാസ് ജൗഹറി (34) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചെന്നും ഗുരുതരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയെന്നും പെണ്‍കുട്ടി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതാവിന്റെ അമ്മ രോഗബാധിതയാണ്. മുത്തശ്ശിയുടെ രോഗം പ്രാര്‍ഥനയിലൂടെ ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് തന്നെ വിവിധയിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. വ്‌ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹറി, സമൂഹമാധ്യമങ്ങളിലൂടെ മതപ്രഭാഷണ വിഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here