29.7 C
Kollam
Sunday 1st November, 2026 | 06:32:42 PM
Home News Kerala സർക്കാരിന്റെ നിലപാടുകൾക്കെതിരെ സമരം കടുപ്പിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്

സർക്കാരിന്റെ നിലപാടുകൾക്കെതിരെ സമരം കടുപ്പിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്

Advertisement

സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ സമരം കടുപ്പിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ്. ഇന്നലെ ഉണ്ടായ പോലീസ് നടപടിക്ക് പിന്നാലെ നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ യുവജനങ്ങളെ അണിനിരത്തി സമരം മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനം. ജീവൻ പോയാലും സമരം തുടരുമെന്നും അധികാരത്തിന്റെ ഹുങ്ക് വച്ചുപൊറുപ്പിക്കില്ലെന്നും സമരസമിതി കൺവീനർ വളർമതി വ്യക്തമാക്കി..

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് തന്നോട് ക്രൂരമായാണ് പെരുമാറിയതെന്നാണ് വളർമതിയുടെ ആരോപണം. നിലത്തിട്ട് വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്നും, ആശുപത്രിയിൽ വെച്ച് ഫോൺ പിടിച്ചുവെച്ചതായും വെളിപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. നടക്കാത്ത സംഭവങ്ങളുടെ പേരിൽ സമരക്കാർക്കെതിരെ കേസെടുക്കുകയാണെന്നും പാവപ്പെട്ട ഉദ്യോഗാർത്ഥികളെ എന്തും ചെയ്യാമെന്ന മനോഭാവമാണ് സർക്കാരിനുള്ളതെന്നും വളർമതി ആരോപിച്ചു.

നാളെ യുവജനങ്ങളെ കൂടുതൽ എത്തിച്ച് ജെൻസി മോഡൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. ഇനി സർക്കാരുമായി ചർച്ചയ്ക്കില്ലെന്നും പ്രശ്നപരിഹാരത്തിനുള്ള ഉത്തരവിറങ്ങുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here