28.1 C
Kollam
Friday 23rd October, 2026 | 03:48:21 PM
Home News Breaking News വോട്ട് കാക്കാൻ ഐക്യപോരാട്ടം; ​തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ‘പീപ്പിൾസ്‌ മാർച്ച്‌’; പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

വോട്ട് കാക്കാൻ ഐക്യപോരാട്ടം; ​തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ‘പീപ്പിൾസ്‌ മാർച്ച്‌’; പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ന്യൂഡൽഹി: ജനാധിപത്യത്തെ കശാപ്പുചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ രാജ്യവ്യാപക പ്രക്ഷോഭം. പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനമായ നിർവാചൻ സദൻ ഓഫീസിലേക്ക് ‘പീപ്പിൾസ്‌ മാർച്ച്‌’ നടത്തി. തൊഴിലാളികളും ,കർഷക‍രും കര്‍ഷകത്തൊഴിലാളികളും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും മാർച്ചിൽ പങ്കെടുത്തു.

പ്രകടനത്തെ നേരിടാൻ വലിയ പൊലീസ്, അർധസൈനിക വിന്യാസത്തെയാണ് കേന്ദ്രസർക്കാർ ഒരുക്കിയിട്ടുള്ളത്. വിലക്ക്‌ ലംഘിച്ചും പ്രതിഷേധം തുടർന്ന പ്രക്ഷോഭകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ കർഷകരും സിഐടിയു, എസ്‌എഫ്‌ഐ, സിജെപി ഉൾപ്പെടെ സംഘടനകളും സാമൂഹ്യ പ്രവർത്തകരും അണിചേർന്നു. രാജ്യമാകെ ജില്ല, താലൂക്ക്‌ ആസ്ഥാനങ്ങളിലും ദേശീയ പതാക കെെയിൽ ഉയർത്തി പ്രതിഷേധപരിപാടികൾ നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here