29.9 C
Kollam
Friday 20th November, 2026 | 01:59:59 PM
Home News Breaking News സർഫാസി സമരം: വൃദ്ധരായ പ്രതിഷേധക്കാർക്കെതിരെ പോലീസ് നടപടി;സർക്കാർ സമരക്കാർക്ക് ‘പട്ടി’യുടെ പരിഗണനപോലും നൽകുന്നില്ലന്ന് പ്രതിഷേധക്കാർ

സർഫാസി സമരം: വൃദ്ധരായ പ്രതിഷേധക്കാർക്കെതിരെ പോലീസ് നടപടി;സർക്കാർ സമരക്കാർക്ക് ‘പട്ടി’യുടെ പരിഗണനപോലും നൽകുന്നില്ലന്ന് പ്രതിഷേധക്കാർ

Advertisement

തിരുവനന്തപുരം: സർഫാസി നിയമത്തിനെതിരെയും ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സമരത്തിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സെക്രട്ടേറിയറ്റിന് മുന്നിൽ 2026 ഒക്ടോബർ 12-ന് ആരംഭിച്ച രാപ്പകൽ സമരവും തുടർന്ന് നവംബർ മുതൽ നടത്തിവന്ന കൂട്ട നിരാഹാര സമരവുമാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്.
സർക്കാർ പട്ടിയുടെ വില പോലും നൽകുന്നില്ലെന്നാണ് സമരക്കാർ പ്രതികരിച്ചത്. ഒരു ടാർപ്പ പോലും കെട്ടാൻ അനുവദിക്കാത്ത മുഖ്യമന്ത്രിയാണ് ഡൽഹിയിൽ പോയി മനുഷ്യാവകാശ സംരക്ഷണതിന് വേണ്ടി സമരം നടത്തുന്നതെന്ന് സമരസമിതി നേതാ ക്കൾ പറഞ്ഞു.

കിടപ്പാട സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സർഫാസി (SARFAESI) നിയമപ്രകാരമുള്ള ജപ്തി നടപടികൾക്കെതിരെ പ്രതിഷേധം നടന്നത്.

ഏക പാർപ്പിട സംരക്ഷണ നിയമം അടിയന്തരമായി നടപ്പിലാക്കുക, ജപ്തി ചെയ്ത ഭൂമിയുടെ പ്രമാണങ്ങൾ തിരികെ നൽകുക, രോഗവും ദാരിദ്ര്യവും മൂലം ഉണ്ടായ കടങ്ങൾ എഴുതിത്തള്ളുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.

സെക്രട്ടേറിയറ്റ് നടയിലെ ഗതാഗത തടസ്സവും സമരപ്പന്തൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളും മുൻനിർത്തിയാണ് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here