Advertisement
കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി ബംഗാൾ സ്വദേശികളായ ദമ്പതികളുടെ നാലുവയസ്സുകാരനായ മകന് ദാരുണാന്ത്യം. നൂർ ജമാൽ ഷെയ്ഖ്–നൂറിമ ഖാത്തൂൻ ദമ്പതികളുടെ മകൻ മെറാജ് ഷെയ്ഖാണ് മരിച്ചത്. മൂടിക്കൽ വെട്ടിക്കാട്ടുകുന്നിലെ ആമസേൺ പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.
കമ്പനിയിലെ തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. വിനീർ ഉണക്കുന്ന ഡ്രയറിന്റെ കൺവെയർ ബെൽറ്റിൽ അബദ്ധത്തിൽ കുട്ടി കുടുങ്ങുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ തല ശരീരത്തിൽനിന്ന് വേർപ്പെട്ട നിലയിലായിരുന്നുവെന്നാണ് വിവരം.
മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





























