26.8 C
Kollam
Friday 20th November, 2026 | 08:47:30 AM
Home News Kerala SDPI നേതാവ് ഷാനിനെ വെട്ടിക്കൊന്ന കേസിൻ്റെ വിചാരണ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന്...

SDPI നേതാവ് ഷാനിനെ വെട്ടിക്കൊന്ന കേസിൻ്റെ വിചാരണ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിക്കും

Advertisement

ആലപ്പുഴ. മണ്ണഞ്ചേരിയിൽ SDPI നേതാവായിരുന്ന ഷാനിനെ വെട്ടിക്കൊന്ന കേസിൻ്റെ വിചാരണ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിക്കും. ആർഎസ്എസ് ബിജെപി പ്രവർത്തകരായ പ്രതികൾക്ക് വേണ്ടി മുൻ ഗവർണറും സീനിയർ അഭിഭാഷകനുമായ പി.എസ്.ശ്രീധരൻ പിള്ള ഹാജരാകും.


SDPI സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ്ഷാൻ 2021 ഡിസംബർ 18 ന് രാത്രിയാണ് കെല്ലപ്പെട്ടത്. ആര്‍എസ്എസ് ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. 2021 ഫെബ്രുവരിയിൽ വയലാറിൽ ആർഎസ്എസ് പ്രവർത്തകനായ നന്ദുവിനെ എസ് ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊന്നിരുന്നു.

ഇതിൻ്റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഷാൻ്റെ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ബിജെപി നേതാവായ രൺജിത്ത് ശ്രീനിവാസനും വധിക്കപ്പെട്ടു. SDPI പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ കേസിലെ മുഴുവൻ പ്രതികൾക്കും മാവേലിക്കര കോടതി വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here