മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ കൃഷ്ണന്‍ എന്ന എം.എ സാര്‍ വിടവാങ്ങി
കുന്നത്തൂർ (കൊല്ലം):മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ കൃഷ്ണന്‍ എന്ന എം.എ സാര്‍ (97) കുന്നത്തൂര്‍ സംഘപരിവാറിനു നല്‍കിയ വിലപ്പെട്ട സംഭാവനയാണ്.രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിൽ വച്ച് കാൽവഴുതി വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. എറണാകുളത്ത് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.ആന്തരിക രക്തസ്രാവമാണ് മരണ കാരണമായത്. സംഘപരിവാറിന് ആചാര്യതുല്യനായ എം എ കൃഷ്ണന്‍റെ വേര്‍പാടില്‍ അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്. ബുധനാഴ്ച രാവിലെ 11 ഓടെ വിലാപയാത്രയായി വൈകിട്ട് 3ന് കുന്നത്തൂർ പുത്തനമ്പലത്ത് എത്തിക്കുന്ന മൃതദേഹം 5 ന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
കൊല്ലം കുന്നത്തൂർ ഐവർകാല പുത്തനമ്പലം വള്ളിവിളയില്‍ വീട്ടിൽ 1929ലാണ് അദ്ദേഹം ജനിച്ചത്
തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ നിന്ന് തര്‍ക്ക ശാസ്ത്രത്തില്‍ മഹോപാദ്ധ്യായ പാസായശേഷം എം.എ കൃഷ്ണന്‍,കോട്ടയം ജില്ലയിലെ വാഴൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി.ആ കാലയളവില്‍ വാഴൂര്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ ഉപദേശങ്ങളില്‍ ആകൃഷ്ടനായിരുന്നു.ഒരു വര്‍ഷത്തിനുശേഷം അധ്യാപക ജോലി രാജി വെച്ച് 1954 ല്‍ പ്രചാരകനായി.1947 ല്‍ത്തന്നെ സംഘശാഖയില്‍ ചേരാനും ആഗമാനന്ദജിയില്‍നിന്നും സ്വാമി വിവേകാനന്ദ സന്ദേശങ്ങള്‍ മനസിലാക്കാനും കഴിഞ്ഞതുകൊണ്ട് രാഷ്‌ട്രസേവനത്തിനും ഭാരത സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും അനുഗ്രഹം ലഭിച്ചിരുന്നു.കോട്ടയം, എറണാകുളം,ആലപ്പുഴ,കൊല്ലം തുടങ്ങിയ ജില്ലകളിൽ സംഘപ്രവര്‍ത്തനത്തിന് അവസരം ലഭിച്ചു.ബാലഗോകുലം സ്ഥാപകൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു എം.എ കൃഷ്ണൻ.


































