29.4 C
Kollam
Saturday 14th November, 2026 | 06:21:50 PM
Home News Kerala ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം

Advertisement

തിരുവനന്തപുരം: കൊല്ലം ചടയമംഗലത്ത് 13 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുഞ്ഞിനോട് രണ്ടാനച്ഛൻ കാട്ടിയ ക്രൂരത ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കൊല്ലം റൂറൽ എസ്പിക്കും വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തെ എത്രയും വേഗം നേരിൽ സന്ദർശിച്ച് സാഹചര്യങ്ങൾ മനസ്സിലാക്കാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് നിർദേശിച്ചു. മർദ്ദനത്തിനിരയായ കുട്ടിക്ക് അടിയന്തരമായി കൗൺസിലിംഗ് ഉൾപ്പെടെയുള്ള മാനസിക പിന്തുണ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാകില്ല. കുട്ടികൾ ക്രൂരമായ മർദ്ദനത്തിനോ മറ്റ് അതിക്രമങ്ങൾക്കോ ഇരയാകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അടിയന്തരമായി വനിതാ ശിശു വികസന വകുപ്പിനെ അറിയിക്കണം. ഇത്തരം പരാതികളിൽ ആവശ്യമായ ഇടപെടലുകൾ വകുപ്പ് ഉറപ്പാക്കും.

ചടയമംഗലത്ത് ഉണ്ടായത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അതീവ ഗുരുതരമായ സംഭവമാണ്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തവും കർശനവുമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here