28.3 C
Kollam
Tuesday 29th September, 2026 | 09:40:13 PM
Home News Local സൈബർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേട്ടത്തിൽ പിഎസ്പിറ്റിഎം എൽ.പി അർത്തിയിൽ സ്കൂൾ

സൈബർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേട്ടത്തിൽ പിഎസ്പിറ്റിഎം എൽ.പി അർത്തിയിൽ സ്കൂൾ

ശാസ്‌താംകോട്ട: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “നാഷണൽ ഫ്ലാഗ് സോങ്” എന്ന പ്രത്യേക വിർച്വൽ പരിപാടിയിൽ പങ്കെടുത്ത് ശൂരനാട് വടക്ക് പിഎസ്പിറ്റിഎം എൽ.പി അർത്തിയിൽ സ്കൂൾ സൈബർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി.

രാജ്യത്തിന്റെ ദേശീയപതാകയോടും ദേശസ്നേഹത്തോടുമുള്ള ആദരവ് പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.ദേശീയപതാക ഗാനത്തിൽ അണിചേർന്ന് രാജ്യസ്നേഹത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് സ്കൂൾ പരിപാടിയുടെ ഭാഗമായത്.ഈ അഭിമാനകരമായ പങ്കാളിത്തം സൈബർ ബുക്ക് ഓഫ് വേൾഡ് റിക്കോഡ്സ് അംഗീകരിക്കുകയും റെക്കോർഡ് നേട്ടമായി രേഖപ്പെടുത്തുകയും ചെയ്തു.ഇതോടെ
പിഎസ്പിറ്റിഎം എൽ.പി അർത്തിയിൽ സ്കൂളിനും ഈ ലോക റെക്കോർഡ് നേട്ടത്തിൽ അഭിമാനകരമായ പങ്കാളിത്തം ലഭിച്ചു.റെക്കോർഡ് നേട്ടത്തിന്റെ സർട്ടിഫിക്കറ്റ്
തൊഴിൽ, വനിതാ-ശിശുക്ഷേമ, ക്ഷീരവികസന,മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ,കൊല്ലം ജില്ലാപഞ്ചായത്തിൽ വച്ചു നടന്ന ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപിക റജീന ഹസൻകുട്ടിക്കും ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിതയ്ക്കും കൈമാറി.ചടങ്ങിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ബിജു,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പെരുങ്കുളം,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഷാജി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു പട്ടാര,ശ്രീകുമാർ,ബിന്ദു അനിൽകുമാർ, രാജലക്ഷ്മി,സുബൈർ,ശ്രീരേഖ,ഗ്രീഷ്മ, ശാലിനി,ജെസ്സി,എം.പി.ടി.എ പ്രസിഡന്റ് ഷമീന,പിടിഎ ഭാരവാഹികളായ അശ്വതി,ആതിര,നൗഫിയ,സ്കൂൾ പിആർഒ സുമ,സ്റ്റാഫ് സെക്രട്ടറി ദർശൻ,അധ്യാപകരായ മഞ്ജുഷ,രമ്യ, റഹ്മത്ത് നിസ,മാനേജ്മെന്റ് അംഗം റഷീദ,സ്റ്റുഡന്റ്സ് എൻഗേജ്മെന്റ് സ്ട്രാറ്റജിസ്റ്റ് നജില എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here