29.9 C
Kollam
Friday 20th November, 2026 | 01:49:06 PM
Home News Kerala സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ച് LPST ഉദ്യോഗാർത്ഥി എം ജയകൃഷ്ണൻ,വളര്‍മതി സമരം തുടരും

സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ച് LPST ഉദ്യോഗാർത്ഥി എം ജയകൃഷ്ണൻ,വളര്‍മതി സമരം തുടരും

Advertisement

സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ച് LPST ഉദ്യോഗാർത്ഥി എം. ജയകൃഷ്ണൻ. പ്രതിഷേധസൂചകമായി തലമുണ്ഡനം ചെയ്തുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്നും എസ്. വളർമതി നിരാഹാരം തുടരുമെന്നും സമരസമിതി അറിയിച്ചു.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു സമരസമിതിയുടെ വിമർശനം. ഈ”മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോ എന്നറിയില്ല, അദ്ദേഹം ഇന്നും കരയുമോ എന്നും അറിയില്ല. മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല, അദ്ദേഹത്തിന് കരച്ചിൽ വരാതിരിക്കട്ടെ, എന്നായിരുന്നു പരിഹാസം .

ചർച്ചയ്ക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രി തന്നെയാണ്. ചർച്ചയിൽ പങ്കെടുക്കാനായി വെള്ളം കുടിക്കണമെന്ന് ടീച്ചറോട് ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്നാൽ ചർച്ചയ്ക്കു വഴിയൊരുക്കിയ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പ് തന്നെയാണ് ആവശ്യങ്ങൾക്ക് തടസ്സം നിന്നതെന്നും സമരസമിതി കുറ്റപ്പെടുത്തി

ജീവൻ രക്ഷിക്കാൻ സർക്കാരിനെക്കൊണ്ട് ആകുന്നില്ല. ജീവന് വിലയില്ലാത്ത സർക്കാരിന് മുന്നിൽ എന്തിന് നിരാഹാരം ഇരിക്കുന്നു എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഞാൻ മാത്രമാണ് നിലവിൽ നിരാഹാരം അവസാനിപ്പിക്കുന്നത്.”

എം. ജയകൃഷ്ണൻ നിരാഹാരം അവസാനിപ്പിച്ചെങ്കിലും എസ്. വളർമതി നിരാഹാര സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here