26 C
Kollam
Monday 16th November, 2026 | 09:14:45 AM
Home News Breaking News LPST റാങ്ക് ഹോൾഡേഴ്സ് സമരത്തിൽവിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി വീണ്ടും ചർച്ച നടത്തും

LPST റാങ്ക് ഹോൾഡേഴ്സ് സമരത്തിൽവിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി വീണ്ടും ചർച്ച നടത്തും

Advertisement

തിരുവനന്തപുരം. LPST റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ വീണ്ടും ചർച്ച.വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി വീണ്ടും ചർച്ച നടത്തും.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെട്ടുകൊണ്ടാണ് വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുന്നത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർത്തിയെ ഫോണിൽ വിളിച്ചാണ് ചർച്ചയ്ക്ക് ഒരുങ്ങണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രിയുമായി വീണ്ടും ചർച്ച നടത്തും. നിലവിൽ ചർച്ചയ്ക്കായുള്ള ഔദ്യോഗിക തീയതിയോ ദിവസമോ അറിയിച്ചിട്ടില്ലെന്ന് സമരസമിതി പ്രതികരിച്ചു.

വിദ്യാർത്ഥി അധ്യാപക അനുപാതം 1:25 എന്ന ആവശ്യം നടപ്പിലാക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് സമരസമിതി അറിയിച്ചിട്ടുള്ളത്. അതേസമയം സമര നേതാവ് വളർന്നത് ആശുപത്രിയിൽ നിരാഹാരം തുടരുകയാണ്. വളർമതിയുടെ ആരോഗ്യനില വിലയിരുത്താൻ മന്ത്രി കെ മുരളീധരന്റെ നിർദ്ദേശത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട് . വിദഗ്ധ സംഘം നിർദ്ദേശിക്കുന്നത് വളർ മതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചെങ്കിലും വളർമതി നിഷേധിച്ചു. എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരമാരംഭിച്ച് 130 ദിവസം പിന്നിടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here