28.9 C
Kollam
Sunday 15th November, 2026 | 07:22:58 PM
Home News Breaking News എൽപിഎസ്‍ടി സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി; ചർച്ചയിൽ തീരുമാനമാകും...

എൽപിഎസ്‍ടി സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി; ചർച്ചയിൽ തീരുമാനമാകും വരെ നിരാഹാരം തുടരുമെന്ന് വളർമതി

Advertisement

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ ചർച്ച നടത്താനായി മുഖ്യമന്ത്രി വി ഡ‍ി സതീശൻ ഇടപെട്ടു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർണ്ണായക നീക്കം.

Also Read: സർക്കാർ സ്പോൺസേർ‍ഡ് പ്രോഗ്രാം, സഭയെ മുറിവേൽപ്പിച്ചു, പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളി പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമർശനകളുമായി ഓർത്തഡോക്സ്‌ സഭ

വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ അറിയിച്ചു. എന്നാൽ ചർച്ചയുടെ സമയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും അതുവരെ സമരം തുടരുമെന്നും വളർമതി അറിയിച്ചു.

ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വളർമതിയെ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക ഡോക്ടർമാരുടെ സംഘം പരിശോധിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വളർമതി തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ കളക്ടർ കെ എസ് അഞ്ജുവും ആശുപത്രിയിലെത്തി വളർമതിയെ സന്ദർശിച്ചു. വളർമതിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് സർക്കാർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.

സമരത്തിന്‍റെ 133 ദിവസങ്ങൾ

സെക്രട്ടേറിയറ്റിന് മുന്നിൽ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം നൂറ്റി മുപ്പത്തി മൂന്നാം ദിവസം പിന്നിടുമ്പോളാണ് ചർച്ചക്ക് വഴി ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ 22 ദിവസമായി നിരാഹാരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതി നിലവിൽ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 22 ദിവസമായി വെളളം പോലും കുടിക്കാത്ത വളർമതിയുടെ ആരോഗ്യം അതീവ മോശമായിട്ടുണ്ട്. ഇനിയും നിരാഹാരം തുടർന്നാൽ വഷളാകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

മകളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയിലാണ് പാലക്കാട് എലപ്പുളളിയിൽ അമ്മ യശോദ. അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് ഒഴികെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നും അതിനാൽ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here