28.9 C
Kollam
Sunday 15th November, 2026 | 06:13:57 PM
Home News Breaking News സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം

സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം

Advertisement

മലപ്പുറം: വൈദ്യുത ലൈനിൽ തട്ടി വൈദ്യുതിപ്രവഹിച്ച സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്. സംഭവത്തിന് പിന്നിൽ കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് മുന്നിലായിരുന്നു പ്രതിഷേധം.

വീടിന് സമീപത്തെ വയലിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാനെത്തിയതായിരുന്നു ജുനൈദ്. ഇതിനിടെ സ്റ്റേ കമ്പിയിൽ തൊട്ടതോടെ ഷോക്കേൽക്കുകയായിരുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ജുനൈദിന് ഷോക്കേറ്റത് കണ്ട് രക്ഷിക്കാനായി കൂട്ടുകാർ ഓടിയെത്തി. എന്നാൽ കുട്ടികൾക്കും ഷോക്കേൽക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ സമീപവാസി മുന്നറിയിപ്പ് നൽകിയതോടെ അവർ പിന്മാറി. ഇതോടെ കൂടുതൽ കുട്ടികൾക്ക് അപകടമുണ്ടാകുന്നത് ഒഴിവായി.

ഉടൻ തന്നെ ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

LEAVE A REPLY

Please enter your comment!
Please enter your name here