Advertisement
മാവേലിക്കര. മദ്യലഹരിയിൽ ഒരു വയസ്സുകാരനെ പിതാവ് തറയിൽ അടിച്ചു കൊലപ്പെടുത്തി
മാവേലിക്കര മാങ്കാംകുഴിയിൽ ആണ് അതിക്രൂര കൊലപാതകം നടന്നത്
ഇതരസംസ്ഥാന തൊഴിലാളിയാണ് അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്
അസം സ്വദേശി ഫരിദോഷ് മൊണ്ടാലിനെ കുറത്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു
ഇന്നലെ രാത്രിയാണ് സംഭവം
സംഭവശേഷം കുട്ടിയുമായി മാതാപിതാക്കൾ മാവേലിക്കര ആശുപത്രിയിൽ എത്തി
ഡ്യൂട്ടി ഡോക്ടർ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവിക മുറിവുകൾ കണ്ടതോടെ പോലീസിൽ അറിയിക്കുകയായിരുന്നു
ഇതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്


































