28.6 C
Kollam
Wednesday 16th September, 2026 | 05:08:09 PM
Home News Breaking News വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രായപൂർത്തിയാകാത്ത 28 കുട്ടികളുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടില്‍ ഗുരുതര പ്രശ്നങ്ങള്‍...

വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രായപൂർത്തിയാകാത്ത 28 കുട്ടികളുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടില്‍ ഗുരുതര പ്രശ്നങ്ങള്‍ കണ്ടെത്തി

പാലക്കാട്.വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രായപൂർത്തിയാകാത്ത 28 കുട്ടികളുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് പുറത്ത്.കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒട്ടനവധി കാര്യങ്ങൾ റിപ്പോർട്ടിൽ.കുട്ടികൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റ്‌ മാർട്ടം റിപ്പോർട്ട്‌.

എന്നാൽ പെൺകുട്ടികളുടെ മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ ഗുരുതരമായ പൊരുത്തക്കേടുകൾക്ക് ഒടുവിൽ,
കഴിഞ്ഞ ദിവസം ആണ് ഇതിൽ 23 കേസുകളിൽ ഹൈകോടതി സിബിഐയോട് റിപ്പോർട്ട്‌ തേടിയത്.വാളയാർ പെൺകുട്ടികളുടെ മരണത്തിനു പിന്നാലെയാണ് ബാലാതിക്രമവിരുദ്ധസമിതി വിഷയത്തിൽ പൊതുതാല്പര്യ ഹർജി നൽകിയത്.