28.6 C
Kollam
Wednesday 16th September, 2026 | 06:23:06 PM
Home News Breaking News യുവതി പ്രവേശന സമയത്ത് തന്നെ വിളിച്ചത് പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി,വെളിപ്പെ ടുത്തലുമായി പത്മകുമാര്‍

യുവതി പ്രവേശന സമയത്ത് തന്നെ വിളിച്ചത് പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി,വെളിപ്പെ ടുത്തലുമായി പത്മകുമാര്‍

പത്തനംതിട്ട.സുഹൃത്തുക്കളോട് വീണ്ടും വെളിപ്പെടുത്തലുമായി എ. പത്മകുമാർ. മേൽശാന്തി തെരഞ്ഞെടുപ്പിൽ മന്ത്രി ഇടപെട്ടു. താൻ പറയുന്നയാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മന്ത്രി കത്ത് നൽകി. ആത്മകഥയിൽ കത്ത് ഉൾപ്പെടെ പ്രസിദ്ധീകരിക്കും

റാന്നിയിൽ നിന്നുള്ള സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ അന്നത്തെ ഒരു എംഎൽഎ നേതൃത്വം നൽകി. താൻ സമ്മതിക്കാത്തതാണ് അതിന് തടസ്സമായത്. യുവതി പ്രവേശന സമയത്ത് തന്നെ വിളിച്ചത് പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തന്നെ

തെളിയിക്കാൻ ഫോൺ രേഖകൾ പരിശോധിക്കാമെന്നും പത്മകുമാർ. യാത്ര ദേവസ്വം ബോർഡ് കാറിൽ തന്നെ. ലോഗ് ബുക്കും പരിശോധിക്കാം

യുവതികൾ ശബരിമലയിൽ കയറിയ വാർത്ത കണ്ടപ്പോൾ ഇതിനാണോ എന്നെ വിജയേട്ടൻ വിളിപ്പിച്ചത് എന്ന് ചോദിച്ചു. പപ്പനെ ഞാൻ വിളിച്ചില്ലല്ലോ എന്നായിരുന്നു മറുപടി. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താൻ വിളിച്ചതെന്ന് എ പി എസ് പിന്നീട് തന്നോട് പറഞ്ഞു. തന്നോട് നീരസം ഉണ്ടാകരുതെന്നും പറഞ്ഞു