26 C
Kollam
Monday 14th September, 2026 | 04:59:42 AM
Home News Breaking News ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ പൊലീസിനോട് ഹൈക്കോടതി മറുപടി തേടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ പൊലീസിനോട് ഹൈക്കോടതി മറുപടി തേടി

കൊച്ചി.എക്സാലോജിക് ഇടപാടിൽ പിണറായി വിജയൻറെ വീട്ടിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി തേടി ഹൈക്കോടതി.

ജാമ്യാപേക്ഷയില്‍ മ്യൂസിയം പൊലീസ് നാളെ മറുപടി നല്‍കണം. അറസ്റ്റ് നടപടിക്രമം പാലിച്ചില്ലെന്നും അറസ്റ്റിനുള്ള കാരണം പൊലീസ് അറിയിച്ചില്ലെന്നുമാണ് സിപിഎം പ്രവര്‍ത്തകരുടെ വാദം. പ്രതികളുടെ തിരിച്ചറിയലിനും നടപടിക്രമങ്ങള്‍ പാലിച്ചില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കുന്നതല്ല. ബിഎന്‍എസ് 109 വകുപ്പ് അനാവശ്യമായി ചുമത്തി. 56 ദിവസമായി പൊലീസ് കസ്റ്റഡിയിലാണ്.

അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ എല്ലാം പൂര്‍ത്തിയായി. അന്വേഷണത്തിന് പ്രതികളുടെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നുമാണ് പ്രതികളുടെ വാദം. നേരത്തെ ചുമത്തിയ കുറ്റങ്ങള്‍ രാഷ്ട്രീയ സമരങ്ങളുടെ പേരിലെന്നും പ്രതികള്‍ ഹൈക്കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷകളില്‍ പരാതിക്കാരനായ ഇഡി അസിസ്റ്റന്റ് ഡയറക്ടറും എതിര്‍കക്ഷിയാണ്.