30.5 C
Kollam
Monday 14th September, 2026 | 11:50:46 AM
Home News Breaking News ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 7 സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 7 സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി.പിണറായി വിജയൻറെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 7 സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷകളെ എതിർത്ത് മൂസിയം പോലീസ് ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും.

നടപടിക്രമം പാലിച്ചല്ല അറസ്റ്റ് എന്നും കൊലപാതക ശ്രമത്തിനുള്ള ബിഎൻഎസ് വകുപ്പ് ചുമത്തിയത് അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ അപ്പീൽ. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. 56 ദിവസമായി കസ്റ്റഡിയിൽ തടവിൽ കഴിയുകയാണെന്നും അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായതിനാൽ ഇനി കസ്റ്റഡി ആവശ്യമില്ല എന്നതാണ് പ്രതികളുടെ വാദം.