30.5 C
Kollam
Monday 14th September, 2026 | 10:46:57 AM
Home News Kerala ആലുവയിൽ നിന്ന് കാണാതായ 12 കാരിയെ ഇന്ന് കേരളത്തിൽ എത്തിക്കും

ആലുവയിൽ നിന്ന് കാണാതായ 12 കാരിയെ ഇന്ന് കേരളത്തിൽ എത്തിക്കും

എറണാകുളം. ആലുവയിൽ നിന്ന് കാണാതായ 12 കാരിയെ ഇന്ന് കേരളത്തിൽ എത്തിക്കും. ഓച്ചിറ സ്വദേശിയായ 25കാരനോടൊപ്പം രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ മഹാരാഷ്ട്രയിലെ പൂനയിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. പെൺകുട്ടിയെ വിശദമായ കൗൺസിലിങ്ങിന് വിധേയയാക്കിയ ശേഷം മൊഴിയെടുക്കാനാണ് പൊലിസിൻ്റെ തീരുമാനം. കാണാതായി അഞ്ചാം ദിവസമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

എറണാകുളം ചെറായി ബീച്ചിൽ ഐസ്ക്രീം വിറ്റിരുന്ന 25 കാരൻ അഭിജിത്താണ് പെൺകുട്ടിക്കൊപ്പം സംസ്ഥാനം വിട്ടത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ട്രെയിനിൽ സഞ്ചരിക്കവേ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. നിലവിൽ മിസ്സിംഗ് കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എങ്കിലും യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു