26.9 C
Kollam
Thursday 30th July, 2026 | 10:49:43 AM
Home News Breaking News പൊലീസ് അസോസിയേഷനുകളുടെ പുനഃസംഘടന,കേരള പൊലീസ് അസോസിയേഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൊലീസ് അസോസിയേഷനുകളുടെ പുനഃസംഘടന,കേരള പൊലീസ് അസോസിയേഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരള പൊലീസ് അസോസിയേഷനുകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ കേരള പൊലീസ് അസോസിയേഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിക്കുന്നത്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പിരിച്ചുവിടൽ, അംഗത്വ ഘടന പുനഃക്രമീകരിക്കൽ, നിലവിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളെ മരവിപ്പിച്ച നടപടി എന്നിവ ചോദ്യം ചെയ്താണ് ഹർജി.

സർക്കാർ നടപടി ഭരണഘടനാ വിരുദ്ധവും സംഘടന രൂപീകരിക്കാനുള്ള മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നാണ് ഹർജിക്കാരുടെ വാദം. വിഷയത്തിൽ കോടതി സംസ്ഥാന സർക്കാറിന്റെ നിലപാട് തേടിയേക്കും. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും, കേസിന്റെ അന്തിമ തീർപ്പുവരുന്നതുവരെ ഉത്തരവിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here