Advertisement
കുളത്തൂപ്പുഴ: തേക്കിന്‍ തോട്ടത്തിലെ കാട് തെളിക്കുന്നതിനിടയില്‍ വനപാലകര്‍ പെരുമ്പാമ്പിനെ പിടികൂടി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയില്‍ തോട്ടത്തിലെ കാടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഇവിടുത്തെ തൊഴിലാളികളാണ് പെരുമ്പാമ്പിനെ കണ്ടത്. കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ കല്ലുവെട്ടാംകുഴി ജംഗ്ഷ്‌ന് സമീപത്തെ പാതയോരത്തായാണ് പാമ്പിനെ കണ്ടെത്തിയത്.
ഉടന്‍തന്നെ തെന്മല വനം ദ്രുതകര്‍മ്മ സേനയെ അറിയിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്്തു. തുടര്‍ന്ന് ഇതിനെ ഉള്‍വനത്തില്‍ വിട്ടയച്ചു. തെന്മല ആര്‍ആര്‍ടി സംഘത്തിലെ എസ്എഫ്ഒ സൂരജ്, ബിഎഫ്ഒ രാധാകൃഷ്ണന്‍, വിപിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ പിടികൂടിയത്.




























