27.1 C
Kollam
Monday 14th September, 2026 | 10:06:21 AM
Home News Breaking News ഓപ്പറേഷൻ സിന്ദൂർ: 314 കിലോമീറ്റർ അകലെ പാക് വിമാനം തകർത്തതായി റിപ്പോർട്ട്

ഓപ്പറേഷൻ സിന്ദൂർ: 314 കിലോമീറ്റർ അകലെ പാക് വിമാനം തകർത്തതായി റിപ്പോർട്ട്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്ത്യയുടെ S-400 എയർ ഡിഫൻസ് സിസ്റ്റമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഇത്രയും ദൂരെയുള്ള ലക്ഷ്യത്തെ തകർത്തത് S-400-ന്റെ ദീർഘദൂര പ്രഹരശേഷിയുടെ നിർണായക തെളിവായാണ് മന്ത്രാലയം വിലയിരുത്തുന്നത്.

Also Read: തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ, ലാഭം 10 കോടി

ഓപ്പറേഷൻ സിന്ദൂറിൽ S-400 എയർ ഡിഫൻസ് സംവിധാനത്തിന് നിർണായക പങ്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനിൽ നിന്നുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിലൂടെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശക്തിയും ശേഷിയും പ്രകടമായെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here