29.8 C
Kollam
Monday 19th October, 2026 | 10:56:55 AM
Home News Breaking News സ്പായിൽ പോകാൻ വിസമ്മതിച്ചതിന് 15 വയസുകാരി ക്രൂര പീഡനത്തിന് ഇരയായി

സ്പായിൽ പോകാൻ വിസമ്മതിച്ചതിന് 15 വയസുകാരി ക്രൂര പീഡനത്തിന് ഇരയായി

കോവളം.തലസ്ഥാനത്തെ സ്പായിലെ പീഡനം. 15 വയസുകാരി സ്പായിൽ പോകാൻ വിസമ്മതിച്ചതിന് ക്രൂര പീഡനത്തിന് ഇരയായതായി മൊഴി.എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ പറയുന്നതുപോലെ ‘സ്പായിൽ പോകാൻ വിസമ്മതിച്ചതിനാലാണ്’ പീഡനം നടന്നത് എന്നല്ല, മറിച്ച് ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച ശേഷം കുട്ടിയെ നിർബന്ധിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്

കുട്ടിയുടെ അമ്മയുടെ സഹോദരിയിൽനിന്ന് ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് മൊഴി. ഇരയായത് ആന്ധ്ര സ്വദേശിനി: മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന അമ്മയുടെ സഹോദരിയും (ചെറിയമ്മ) ഭർത്താവും ചേർന്നാണ് 16 വയസ്സുകാരിയായ പെൺകുട്ടിയെ കോവളത്തെത്തിച്ചത്. ചെന്നൈയിലെ സ്പാകളിലും ഇവർ കുട്ടിയെ എത്തിച്ച് മുൻപ് ചൂഷണം ചെയ്തിരുന്നു. പ്രായം മറച്ചുവെക്കാൻ വ്യാജരേഖ: പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് (20 വയസ്സ്) വരുത്തിതീർക്കാൻ പ്രതികൾ വ്യാജ ആധാർ കാർഡ് നിർമ്മിച്ചിരുന്നു. എന്നാൽ പോലീസ് സ്കൂൾ രേഖകൾ പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയത്. പെൺകുട്ടിയെ പാർപ്പിച്ച് പീഡിപ്പിച്ച കോവളത്തെ ‘കേരള സ്പാ’ ഉടമ സജിത്ത് കുമാർ, ‘ഡ്രീംസ് സ്പാ’ ഉടമ നിഷാന്ത് എന്നിവരെയും, കുട്ടിയെ വിറ്റ ബന്ധുക്കളെയും (ചെറിയമ്മയെയും ഭർത്താവിനെയും) കോവളം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടർക്കും ഈ സ്പാ നടത്തിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. ചൂഷണം സഹിക്കവയ്യാതെ പെൺകുട്ടി സ്പായിൽ പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ ‘കാണാനില്ല’ എന്ന പരാതിയിൽ പോലീസ് കുട്ടിയെ കണ്ടെത്തുകയും, കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ പീഡനവിവരം പുറത്തുവരുകയുമായിരുന്നു

ഒന്നാംപ്രതി കുട്ടിയുടെ അമ്മയുടെ സഹോദരി. രണ്ടാംപ്രതി സഹോദരിയുടെ ഭർത്താവ്. ഉടമകളാണ് മൂന്നും നാലും പ്രതികൾ. ആന്ധ്രയിൽ നിന്ന് പിടികൂടിയ ബന്ധുക്കളെ ഇന്ന് ഉച്ചയോടെ കോവളത്ത് എത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here