Advertisement
തൃശൂർ : കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അഴീക്കോട് സ്വദേശി മുഹ്സിൻ (32), ഭാര്യ ധനലക്ഷ്മി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജ ഐഡി ഉണ്ടാക്കിയാണ് പ്രതികൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് കുട്ടിക്ക് സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും അയച്ചു നൽകുകയും പീഡനശ്രമം നടത്തുകയും ചെയ്തുവെന്നാണ് പരാതി.































