കൊല്ലം. ഓച്ചിറയിൽ 16 വയസ്സുകാരിയെ മതപ്രഭാഷകൻ പീഡിപ്പിച്ച കേസ്: ഗുരുതര വെളിപ്പെടുത്തലുമായി മറ്റൊരു യുവതി.പ്രതി നിയാസ് ജൗഹറിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിയായ യുവതി ചാനലില്‍
കൂടുതൽ പെൺകുട്ടികൾക്ക് പ്രതിയുടെ അടുത്ത് നിന്ന് ദുരനുഭവമുണ്ടായെന്ന് യുവതിയുടെ വെളിപ്പെടുത്തൽ,’പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് പ്രതി ബന്ധം സ്ഥാപിക്കും’. ‘മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിക്കും’
ചികിത്സയുടെ ഭാഗമെന്ന് പറഞ്ഞ് സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയുമെന്നും യുവതി. നേരിട്ട് ദുരനുഭവം പുറത്തുപറയാൻ പലരും മടിക്കുന്നു.പരോക്ഷമായ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും സ്വകാര്യകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റവും ഉണ്ടായെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധം
വീഡിയോ കോളിന് വിസമ്മതിച്ചപ്പോൾ നിയാസ് ജൗഹറിയുടെ ഭാഗത്തുനിന്ന് മോശം പരാമർശമുണ്ടായി. സാധാരണ ഫോൺ കോളിന് പകരം വാട്സാപ്പ് കോളുകൾ ഉപയോഗിക്കണമെന്ന് ഇയാൾ നിർദേശിച്ചിരുന്നുവെന്ന് യുവതി. വൻതോതിൽ പണം പിരിച്ചു
സ്ഥാപനത്തിന്റെ പേരിൽ നിയാസ് ജൗഹറി വൻതോതിൽ പണം പിരിച്ചിരുന്നതായും യുവതിയുടെ വെളിപ്പെടുത്തൽ. യുവതിയുടെ ശബ്‌ദ സന്ദേശം പ്രചരിക്കുന്നുണ്ട്.
































