30 C
Kollam
Tuesday 17th November, 2026 | 05:03:01 PM
Home News Kerala രഞ്ജിത് വധക്കേസിൽ 11 സിപിഎം പ്രവർത്തകർ കുറ്റക്കാർ

രഞ്ജിത് വധക്കേസിൽ 11 സിപിഎം പ്രവർത്തകർ കുറ്റക്കാർ

Advertisement

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിൽ സിപിഎം പ്രവർത്തകരായ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ 12 പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. കുറ്റക്കാരായവരുടെ ശിക്ഷ നാളെ വിധിക്കും.

രാഷ്ട്രീയ വിരോധത്തെ തുടർന്ന് ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടോബർ 17ന് പുലർച്ചെ 5.15ന് മണ്ണന്തലയിലെ ബേക്കറിയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കിലുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഭിഭാഷകൻ പ്രതാപ് ജി. പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളായ ചില പൊലീസുകാർ കൂറുമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here