30 C
Kollam
Tuesday 17th November, 2026 | 04:55:46 PM
Home News Breaking News ശബരിമലയിൽ ഇനി കേരളസദ്യ; പുലാവിന് പകരം നാടൻ വിഭവങ്ങൾ

ശബരിമലയിൽ ഇനി കേരളസദ്യ; പുലാവിന് പകരം നാടൻ വിഭവങ്ങൾ

Advertisement

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ തീർഥാടകർക്ക് ഇനി കേരളസദ്യ. മുൻപ് നൽകിയിരുന്ന പുലാവ് ഒഴിവാക്കിയാണ് മണ്ഡലകാലത്തിന്റെ തുടക്കം മുതൽ കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യ നൽകിത്തുടങ്ങിയത്. വൈകുന്നേരത്തെ ഉപ്പുമാവും ഒഴിവാക്കി.

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരെ കൂടി പരിഗണിച്ചാണ് ഇതുവരെ പുലാവ് നൽകിയിരുന്നത്. എന്നാൽ ശബരിമലയിലെത്തുന്നവർക്ക് കേരളത്തിന്റെ തനത് ഭക്ഷണരീതി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സദ്യ ഏർപ്പെടുത്തിയത്. ഇലയിട്ട് പായസം ഉൾപ്പെടെയുള്ള വിഭവങ്ങളോടെയാകും സദ്യയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നേരത്തെ അറിയിച്ചിരുന്നു.

ഇലയിട്ട് സദ്യ നൽകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും നിലവിൽ പ്ലേറ്റിലാണ് വിളമ്പുന്നത്. കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യയ്ക്ക് തീർഥാടകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here