29.2 C
Kollam
Wednesday 18th November, 2026 | 05:43:08 PM
Home News Breaking News ഐപിഎല്ലിനോടും വിടപറഞ്ഞ് ധോണി; ചെന്നൈയിൽ മെന്ററായി തുടർന്നേക്കും

ഐപിഎല്ലിനോടും വിടപറഞ്ഞ് ധോണി; ചെന്നൈയിൽ മെന്ററായി തുടർന്നേക്കും

Advertisement

ചെന്നൈ: ഇതിഹാസ താരം മഹേന്ദ്രസിങ് ധോണി ഐപിഎൽ കരിയറിനും വിരാമമിട്ടു. പരിക്കിനെ തുടർന്ന് കളത്തിൽനിന്ന് വിട്ടുനിൽക്കുന്ന 44കാരൻ ചെന്നൈ സൂപ്പർ കിങ്‌സിനോട് വിടപറഞ്ഞു. മുൻ നായകൻ ടീമിന്റെ മെന്ററായി തുടർന്നേക്കും.

ഐപിഎൽ സീസണിന് തൊട്ടുമുമ്പേറ്റ പരിക്കിൽനിന്ന് പൂർണമായി മുക്തനാകാത്തതാണ് വിരമിക്കലിന് കാരണമെന്നാണ് റിപ്പോർട്ട്.

2008 ഏപ്രിൽ 19ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയാണ് ധോണി ചെന്നൈക്കായി അരങ്ങേറിയത്. 18 വർഷത്തിനിടെ അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ചു (2010, 2011, 2018, 2021, 2023). 278 മത്സരങ്ങളിൽ 5439 റൺസും 158 ക്യാച്ചും 47 സ്റ്റംപിങ്ങും നേടി.

ധോണിയുടെ വിടവാങ്ങലോടെ ചെന്നൈയുടെ ഏഴാം നമ്പർ ജഴ്‌സി പിൻവലിക്കുമോയെന്ന ചർച്ചയും സജീവമായി. 2020 ഓഗസ്റ്റ് 15ന് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച ധോണി, 2007ലെ ട്വന്റി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ഐസിസി ചാമ്പ്യൻസ് ട്രോഫിയും നേടി. സച്ചിൻ ടെൻഡുൽക്കറോടുള്ള ആദരസൂചകമായി ഇന്ത്യ പത്താം നമ്പർ ജഴ്‌സി പിൻവലിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here