Advertisement
തിരുവനന്തപുരം:കേരള പിഎസ്‌സിയിലെ അഞ്ച് പുതിയ ഒഴിവുകളിലേക്ക് നാല് കോൺഗ്രസ് പ്രതിനിധികളെയും ഒരു മുസ്‌ലിം ലീഗ് പ്രതിനിധിയെയും ഉൾപ്പെടുത്തി മന്ത്രിസഭ സമവായ പട്ടിക തയ്യാറാക്കി.
കോൺഗ്രസ് അംഗങ്ങൾ : ജി. ഗോപകുമാർ, രമേശ് എം. തമ്പി, റോസമ്മ ഫിലിപ്പ്, ആർ. സനൽകുമാർ.
മുസ്‌ലിം ലീഗ് അംഗം: ഷാഫി ചാലിയം.
മന്ത്രിസഭാ യോഗത്തിൽ ഉയർന്ന തർക്കങ്ങൾക്കും എതിർപ്പുകൾക്കും ഒടുവിലാണ് അന്തിമ പട്ടികയിൽ മന്ത്രിമാർ ഒപ്പുവെച്ചത്.
































