Home News Breaking News പി എസ് സി യിൽ കൂട്ടുത്തരവാദിത്വമില്ല; ചെയർമാനെതിരെ മൊഴി നൽകി സെക്രട്ടറി

പി എസ് സി യിൽ കൂട്ടുത്തരവാദിത്വമില്ല; ചെയർമാനെതിരെ മൊഴി നൽകി സെക്രട്ടറി

Advertisement

തിരുവനന്തപുരം:  പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി സെക്രട്ടറി സാജു ജോർജ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്  ചെയർമാനെതിരെ മൊഴി നൽകി. ആസൂത്രണ ബോർഡ് പരീക്ഷാ വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ചെയർമാൻ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുത്തതെന്നുമാണ് സെക്രട്ടറി വ്യക്തമാക്കിയത്.


പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കൂട്ടായ ചർച്ചകൾ നടത്താറില്ലെന്നും സെക്രട്ടറിയെ പല കാര്യങ്ങളും അറിയിക്കാറില്ലെന്നും സാജു ജോർജ് മൊഴി നൽകി. കേസിലെ പ്രധാന പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയുമായി ചേർന്നാണ് ചെയർമാൻ തീരുമാനങ്ങളെല്ലാം കൈക്കൊണ്ടിരുന്നതെന്നും സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
സെക്രട്ടറി അറിയാതെ പരീക്ഷകളുടെ തീയതി മാറ്റുന്നത് ഉൾപ്പെടെയുള്ള പല കാര്യങ്ങളും ചെയർമാൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

ഈ കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെയും മറ്റ് ചില കമ്മീഷൻ അംഗങ്ങളെയും ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെയർമാനെ കൂടാതെ മറ്റ് കമ്മീഷൻ അംഗങ്ങളും തങ്ങളെ ഉൾപ്പെടുത്താതെയാണ് ചെയർമാൻ പല തീരുമാനങ്ങളും എടുത്തതെന്ന് മൊഴി നൽകിയിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ അഡീഷണൽ സെക്രട്ടറി ആർ. ഹരി, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരെ ക്രൈംബ്രാഞ്ച് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here