തിരുവനന്തപുരം.പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻമാർ എം ആർ ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി എസ്ഐടി .
ചൊവ്വാഴ്ച ക്രൈബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. അതെ സമയം പരീക്ഷ കണ്ട്രോളർ ബിനിക്ക് എബ്രഹാമിൻ്റെ ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസം പൂർത്തിയായി.
ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച്
6 മണിക്കൂറോളമാണ് ആദ്യഘട്ടം ചോദ്യം ചെയ്തത്. എന്നാൽ ഈ ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടികൾ ലഭിക്കാത്തതിനാലാണ് രണ്ടാം വട്ടവും ഹാജരാകാൻ നിർദ്ദേശം നൽകിയത്.
എന്നാൽ ഹൈക്കോടതി വിധി വന്നതിനുശേഷം ഹാജരാകാം എന്നായിരുന്നു ചെയർമാൻ്റെ മറുപടി.
ക്രമക്കേടിൽ പ്രതിചേർക്കു മുമ്പ് ഒരിക്കൽ കൂടി വിളിച്ചുവരുത്താനാണ് ഇപ്പോൾ മൂന്നാമതും നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞമാസം ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകാനും , രേഖകൾ ഹാജരാക്കാനും
ഹൈക്കോടതി വാക്കാൽ നിർദ്ദേശിച്ചതിന് പിന്നാലെയാണ്
പിഎസ്‌സി അംഗങ്ങളും ചെയർമാനും ഒരു മടിയുമില്ലാതെ ക്രൈംബ്രാ സ്ഥാനത്തേക്ക് എത്തിയത്.
ചെയർമാൻ ഇത്തവണ ഹാജരായില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതി അറിയിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
അന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകരുത് എന്ന ഹൈക്കോടതി നിർദ്ദേശം ഉൾപ്പെടുത്തിയുള്ള നോട്ടീസ് ആണ് നൽകിയത്.
ചെയർമാൻ അടക്കമുള്ള ചിലരുടെ കോക്കസാണ് പി എസ് സിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതു എന്നാണ് സെക്രട്ടറിയും പരീക്ഷ കൺട്രോളറുംചില അംഗങ്ങളും മൊഴി നൽകിയത് .ഇവരാണ് പരീക്ഷ ക്രമക്കേടിന് പിന്നിലെന്നാണ് എസ് ഐ ടി യുടെ വിലയിരുത്തൽ. കൂടുതൽ പിഎസ്സി അംഗങ്ങളുടെ ചോദ്യം ചെയ്യൽ വരുംദിവസങ്ങളിൽ ഉണ്ടാകും

































