കൊല്ലം: കൊട്ടിയത്ത് സ്കൂൾ വിദ്യാർഥികൾക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. കൊട്ടിയം ഓക്സിലിയം ഐഎസ്‌സി സ്കൂളിലെ നാൽപ്പതിലേറെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടികളെ ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആരോപണം. നേരത്തെയും പ്ലാന്റിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
എന്നാൽ, സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ കോടതി ഉത്തരവിന്റെ മറവിൽ പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെയാണ് പ്രദേശത്ത് രൂക്ഷമായ പുകയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വിദ്യാർഥികൾ കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നു.
ടാർ മിക്സിങ് പ്ലാന്റിലെ പുക ശ്വസിച്ച് 40ലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; കൊട്ടിയത്ത് പ്രതിഷേധം
Advertisement




























