ശാസ്താംകോട്ട. വേങ്ങ എന്‍എസ്എസ് കരയോഗത്തിൻ്റെ ഈ വർഷത്തെ കുടുംബ സംഗമം 20ന് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ ചടങ്ങോടുകൂടി ആരംഭിക്കും.
10 മണി മുതൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്.
വൈകിട്ട് 6 ന് കരയോഗം പ്രസിഡന്‍റ് സി മണിയന്‍പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം എൻ.എസ്. എസ് ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡ് വിതരണം, പ്രതിഭകളെ ആദരിക്കൽ, ചികിത്സാധനസഹായം, കുടുംബ സഹായ വിതരണം, ഹരിതകർമ്മസേനാംഗങ്ങളെയും ആശാവർക്കർമാരെയും ആദരിക്കൽ, സ്വയം സഹായ സംഘം സെക്രട്ടറിമാർക്കുള്ള ഉപഹാര വിതരണം എന്നിവയും നിർവഹിക്കും.
6.30 മുതൽ നിരവധി വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫുഡ് ഫെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
രാത്രി 8 മണി മുതൽ വിവിധ കലാപരിപാടികൾ. തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം
ആദിത്യൻ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും.

































