തിരുവനന്തപുരം. അണ്ടൂർക്കോണം സി എച്ച് സിക്കെതിരെ ചികിത്സപിഴവ് ആരോപണം. അപ്സമാരത്തിന് നൽകുന്ന ക്ലോബാസം മരുന്നിന് പകരം ആന്റി സൈക്കോടിക്ക് മരുന്നായ ക്ലോസപിൻ നൽകി.ഓട്ടിസം ബാധിതനായ രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ
അണ്ടൂർക്കോണം സ്വദേശി അംമ്പരീഷാണ്( 27)ഗുരുതരാവസ്ഥയിലായത്.അംബരീഷ് മരുന്ന് മാറി കഴിച്ചതായി തിരു.മെഡിക്കൽ കോളേജ് ആശുപത്രി അതികൃതർ
ചികിത്സ പിഴവിൽ അന്തിമ റിപ്പോർട്ട് ഇന്ന് ഡി എം ഒ ആരോഗ്യമന്ത്രിക്ക് കൈമാറും.ഡി എം ഒ നടത്തിയ അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.ഫാർമസിസ്റ്റ് ഷിജില ക്ലോബസം 10 എം ജിക്ക് പകരം ക്ലോസപിൻ 100 എം ജി നൽകിയതയാണ് പ്രാഥമിക കണ്ടെത്തൽ
നിലവിൽ അംബരീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്
































