29.8 C
Kollam
Monday 19th October, 2026 | 11:50:31 AM
Home News Breaking News ബംഗ്ലാദേശ് മുൻ വ്യോമസേനാ മേധാവി ഷെയ്ഖ് അബ്ദുൽ ഹന്നാനെ അറസ്റ്റു ചെയ്തു

ബംഗ്ലാദേശ് മുൻ വ്യോമസേനാ മേധാവി ഷെയ്ഖ് അബ്ദുൽ ഹന്നാനെ അറസ്റ്റു ചെയ്തു

അഴിമതിക്കേസുകൾ ചുമത്തിയതിന് പിന്നാലെ ബംഗ്ലാദേശ് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ (റിട്ട.) ഷെയ്ഖ് അബ്ദുൽ ഹന്നാനെ അറസ്റ്റു ചെയ്തു. ഇൻ്റര്‍പോൾ അറിയിപ്പ് പ്രകാരം ഖത്തര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മീഷൻ അറസ്റ്റ് സ്ഥിരീകരിച്ചു.


വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കേസ്. 3.28 കോടി സമ്പാദ്യവും ആറ് വ്യക്തിഗത അക്കൗണ്ടുകൾ വഴി 27.63 കോടി അനധികൃത ഇടപാടും കണ്ടെത്തി എന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്. കാനഡ, ദുബായ് എന്നിവിടങ്ങിലേക്ക് അനധികൃത സമ്പാദ്യങ്ങൾ കടത്തിയതായും മക്കളുടെ പേരിൽ വിദേശങ്ങളിൽ സ്വത്തുക്കൾ രജിസ്റ്റര്‍ ചെയ്തതും കണ്ടെത്തി.


ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്താണ് 2021 ജൂൺ മുതൽ 2024 ജൂൺ വരെ ഷെയ്ഖ് അബ്ദുൽ ഹന്നാൻ വ്യോമസേനാ മേധാവിയായി നിയമിതനായത്. പിന്നീട് ഔദ്യോഗിക പദവി ഒഴിഞ്ഞു. യാത്രാവിലക്കും അഴിമതിക്കേസുകളും നിലവിലിരിക്കെ രാജ്യം വിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here