29.5 C
Kollam
Monday 23rd November, 2026 | 12:08:24 PM
Home News Kerala മുട്ടിനുവേണ്ടി പിടിവലി

മുട്ടിനുവേണ്ടി പിടിവലി

Advertisement

ആലപ്പുഴ. ജനറൽ ആശുപത്രിയിൽ മുട്ടുമാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാരുടെ പിടിവലി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാധനങ്ങൾ ഉൾപ്പെടെ വാങ്ങുന്നത് പുറത്തുനിന്ന്. ഡോക്ടർമാർക്കും വലിയ കമ്മീഷൻ ലഭിക്കും. ഇതാണ് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ഡിമാൻഡ് കൂടാൻ കാരണം. കയ്യും കാലും ഒടിഞ്ഞെത്തിയാൽ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ പറയും

ഡോക്ടർമാരുടെ മുട്ട് പ്രേമത്തിനെതിരെ ആരോഗ്യമന്ത്രിക്ക് പരാതി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാധനങ്ങൾ സർക്കാർ വിതരണം ചെയ്യണമെന്ന് ആവശ്യം. ഡോക്ടർമാരെ വീട്ടിൽ വന്നു കണ്ടില്ലെങ്കിൽ ചികിത്സ നിഷേധിക്കുന്ന പതിവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here