29.5 C
Kollam
Monday 23rd November, 2026 | 12:03:12 PM
Home News Kerala വളര്‍ത്തുനായ നാട്ടുകാരെ ഭയപ്പെടുത്തുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന് നേരെ വളർത്തുനായയെ അഴിച്ചുവിട്ട് യുവാവിന്റെ...

വളര്‍ത്തുനായ നാട്ടുകാരെ ഭയപ്പെടുത്തുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന് നേരെ വളർത്തുനായയെ അഴിച്ചുവിട്ട് യുവാവിന്റെ ആക്രമണം

Advertisement

തിരുവനന്തപുരം. പോലീസിന് നേരെ വളർത്തുനായയെ അഴിച്ചുവിട്ട് യുവാവിന്റെ ആക്രമണം. നരുവാമൂട് മൊട്ടമൂടിലാണ് സംഭവം. റോട്ട് വീലർ നായയെ വിട്ട് പോലീസിനെ കടിപ്പിക്കാൻ ശ്രമം. ഓടിമാറുന്നതിനിടെ വീണ് പോലീസുദ്യോഗസ്ഥന് പരിക്ക്

നരുവാമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പീറ്റർ ദാസിനാണ് നടുവിന് ക്ഷതമേറ്റത്. നാട്ടുകാരെ ഭയപ്പെടുത്തുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു പോലീസ്. പോലീസിന്റെ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം നായയെ തുറന്നുവിടുകയായിരുന്നു. മെഡിക്കൽ റെപ്രസന്റേറ്റീവായ അനീഷിനെതിരെ പോലീസ് നിയമനടപടി ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here