Advertisement
ശാസ്‌താംകോട്ട:ശൂരനാട് ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ബന്ധുക്കൾ ശൂരനാട് പൊലീസിൽ പരാതി നൽകി.
ആനയടി പുതുവാര്യത്ത് (നിരഞ്ജന ) സന്തോഷിൻ്റെയും രാജിയുടെയും മകൻ നിരഞ്ജൻ (17) ആണ് മരിച്ചത് . സ്‌കൂളിൽ നിന്നും വിനോദയാത്ര പോയപ്പോൾ പെൺസുഹൃത്തുമായി ഇടപഴകി എന്നാരോപിച്ചാണ് സ്‌കൂൾ അധികൃതർ പീഡിപ്പിച്ചതെന്നാണ് ആക്ഷേപം. പെൺകുട്ടിയെ തങ്ങളറിയുമെന്നും ഇരുവരും ബാല്യകാലത്തേ സൗഹൃദത്തിലാണെന്നും വീട്ടുകാർ പറഞ്ഞിട്ടും അവരെയും അധ്യാപകർ അധിക്ഷേപിച്ചതായി പറയുന്നു.
മൃതദേഹം സ്കൂൾ വളപ്പിൽ എത്തിച്ച പ്രതിഷേധിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
































