26.4 C
Kollam
Monday 23rd November, 2026 | 10:38:57 AM
Home News Breaking News ശബരിമല: നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും

ശബരിമല: നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും

Advertisement

ശബരിമല: നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർഥാടകർ സ്പോട്ട് ബുക്കിങ് നടത്തിയശേഷം മാത്രമേ സന്നിധാനത്തേക്ക് പോകാവൂ. ഇതിനായി ആധാർ കാർഡിന്റെ പകർപ്പ് കരുതണം. നിലയ്ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സ്പോട്ട് ബുക്കിങ് കേന്ദ്രം പ്രവർത്തിക്കുന്നത്.

പ്രതിദിനം 10,000 പേർക്കാണ് സ്പോട്ട് ബുക്കിങ്ങിന് സൗകര്യമുള്ളത്. എന്നാൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരിൽ 25 മുതൽ 30 ശതമാനം വരെ പേർ ദർശനത്തിനെത്തുന്നില്ല. അതിനാൽ സ്പോട്ട് ബുക്കിങ്ങിനെത്തുന്ന എല്ലാവർക്കും നിലവിൽ അവസരം ലഭിക്കുന്നുണ്ട്.

കരിമല, എരുമേലി, പുല്ലുമേട് വഴിയുള്ള കാനനപാതകളിലൂടെ എത്തുന്ന തീർഥാടകർ വണ്ടിപ്പെരിയാർ സത്രത്തിൽനിന്നാണ് സ്പോട്ട് ബുക്കിങ് നടത്തേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here