26.4 C
Kollam
Monday 23rd November, 2026 | 08:18:41 AM
Home News Local ഡിസിസി ജനറൽ സെക്രട്ടറിമാരുടെയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും നേതൃത്വത്തിൽ രഹസ്യ യോഗം ചേർന്ന് കെ.സി പക്ഷം

ഡിസിസി ജനറൽ സെക്രട്ടറിമാരുടെയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും നേതൃത്വത്തിൽ രഹസ്യ യോഗം ചേർന്ന് കെ.സി പക്ഷം

Advertisement

കുന്നത്തൂർ:മുഖ്യമന്ത്രി വി.ഡി സതീശനും,സതീശൻ ഗ്രൂപ്പിനുമെതിരെ മന്ത്രിസഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിരോധം തീർക്കുന്നതിനിടെ ഡിസിസി ജനറൽ സെക്രട്ടറിമാരുടെയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും നേതൃത്വത്തിൽ കെ.സി പക്ഷം രഹസ്യ യോഗം ചേർന്നത് വിവാദമാകുന്നു.കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുകുമാരൻ നായരുടെ കുന്നത്തൂരിലെ വീട്ടിൽ രഹസ്യ യോഗം നടന്നത്.

ഡിസിസി ജനറൽ സെക്രട്ടറി കാരുവള്ളി ശശി,ഡിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് ശാസ്‌താംകോട്ട ബ്ലോക്ക് പ്രസിഡൻ്റുമായ വൈ.ഷാജഹാൻ,കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ ഉൾപ്പെടെ പ്രധാന നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.മുഖ്യമന്ത്രിക്കെതിരെ വികാരം ആളിക്കത്തിച്ച് തങ്ങൾക്ക് അനുകൂലമാക്കുകയെന്നതായിരുന്നു യോഗത്തിൻ്റെ അജണ്ട എന്നാണ് അറിയുന്നത്.പ്രധാന ബോർഡ്- കോർപ്പറേഷൻ പദവികൾ സ്വന്തമാക്കുന്നതും യോഗത്തിൽ ചർച്ചയായി.കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിലിൻ്റെ നേതൃത്വത്തിലാണ് രഹസ്യ യോഗം വിളിച്ചു കൂട്ടിയതെന്നാണ് അറിയുന്നത്.പാർട്ടി സ്ഥാനങ്ങളിലും,ബോർഡ്- കോർപ്പറേഷൻ പദവികളിലും പദവി ലഭിക്കണമെങ്കിൽ പ്രവർത്തകർ  യോഗത്തിൽ പങ്കെടുക്കണമെന്ന് ബ്ലോക്ക് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.അതിനിടെ മൺറോതുരുത്തിൽ നടന്ന യൂത്ത് കോൺഗ്രസ് ഏകദിന ക്യാമ്പിലും കെ.സി പക്ഷത്തിൻ്റെ രഹസ്യയോഗം ചർച്ചാവിഷമായിരുന്നു.അതിനിടെ പാർട്ടിയുടെ നേതൃസ്ഥാനങ്ങൾ വഹിക്കുന്നവർ മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന നീക്കങ്ങൾ കോൺഗ്രസിന് തലവേദനയായി മാറിയിട്ടുണ്ട്.കുന്നത്തൂർ കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ ശക്തിപ്പെടുന്നു എന്നതാണ് ആക്ഷേപം.കെ.സി പക്ഷം കഴിഞ്ഞദിവസം  രഹസ്യമായി ചേർന്ന ഗ്രൂപ്പ് യോഗത്തിൽ രണ്ട് ബ്ലോക്ക് പ്രസിഡണ്ട്മാർ അടക്കം നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതാണ് ചർച്ചയായിരിക്കുന്നത്.ഇതിൽ മുൻകാലങ്ങളിൽ ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്നവരും ഉൾപ്പെട്ടിട്ടുണ്ട്.മുമ്പ് എ ഗ്രൂപ്പിന്റെ ഭാഗമായി നിന്നിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ വി ഡി സതീശൻ പക്ഷത്തിലേക്ക് മറിഞ്ഞതാണ് കെ സി പക്ഷത്തെ ഗ്രൂപ്പ് യോഗത്തിലേക്ക് നയിച്ചത്. ശനിയാഴ്ച ഡിസിസി ജനറൽ സെക്രട്ടറി സുകുമാരപിള്ളയുടെ വീട്ടിലാണ് രഹസ്യ യോഗം കൂടിയത്.ജില്ലയിലെ കെ.സി ഗ്രൂപ്പുകാരനായ ചടയമംഗലം എംഎൽഎ എം .എം നസീറിന്റെ നിർദ്ദേശപ്രകാരമാണ് യോഗം വിളിച്ചു കൂട്ടിയത്.ശൂരനാട് വടക്ക് പഞ്ചായത്തിൽ നിലനിൽക്കുന്ന കോൺഗ്രസിലെ പ്രതിസന്ധിയും  ഭരണിക്കാവ് ഭൂപണയ ബാങ്കിലെ നിയമന  പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി.താലൂക്കിലെ കൂടുതൽ നേതാക്കളെ തങ്ങൾക്കൊപ്പം നിർത്താനുള്ള പദ്ധതി യോഗത്തിൽ ആസൂത്രണം ചെയ്തു.  മണ്ഡലം പ്രസിഡന്റ്മാരിൽ ചിലരും   യോഗത്തിന്റെ ഭാഗമായതായാണ് വിവരം.കുന്നത്തൂരിൽ കെ.സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തെ അതീവ ഗൗരവമായാണ് ചെന്നിത്തല ഗ്രൂപ്പും സതീശൻ ഗ്രൂപ്പും നോക്കി കാണുന്നത്.പരമ്പരാഗതമായി എ,ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്നിരുന്ന ഒരു കൂട്ടം നേതാക്കളെ കെ.സി പാളയത്തിലേക്ക് നീങ്ങിയത് ഇരുകൂട്ടർക്കും ആശങ്ക വളർത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here