27.8 C
Kollam
Saturday 21st November, 2026 | 11:04:33 PM
Home News Local വേങ്ങ ഐസിഎസ് ജംക്ഷനില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു, കാര്‍ ഇടിച്ചതാണെന്ന് അഭ്യൂഹം

വേങ്ങ ഐസിഎസ് ജംക്ഷനില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു, കാര്‍ ഇടിച്ചതാണെന്ന് അഭ്യൂഹം

Advertisement

ശാസ്താംകോട്ട. വേങ്ങ ഐസിഎസ് ജംക്ഷനില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പനപ്പെട്ടി മധുഭവനത്ത് മധുസൂദനന്‍പിള്ളയുടെ മകന്‍ അമല്‍കുമാര്‍(25)ആണ് മരിച്ചത്. രാതി എട്ടുമണിക്കാണ് അപകടം. ബൈക്ക് പോസ്റ്റില്‍ ഇടിച്ചതാണെന്നും കാര്‍ ഇടിച്ച് പോസ്റ്റിലേക്കു തെറിച്ചതാണെന്നും വിവരമുണ്ട്. അപകടം നടന്നയുടനെ പിന്നാലെ വന്നകാര്‍ നിര്‍ത്തിയതാണെന്നും ആളെ ആശുപത്രിയിലാക്കാന്‍ വിമുഖതകാട്ടി മടങ്ങിയതാണെന്നും ചിലര്‍ പറയുന്നു, ഇതാണ് കാറിടിച്ചതായി ചിലര്‍തെറ്റിദ്ധരിച്ചതെന്ന് പൊലീസ് പറയുന്നു.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അമല്‍ മരിച്ചു. അര്‍ബുദബാധിതനായ അനുജന്‍റെ ചികില്‍സക്കും ശുശ്രൂഷയ്ക്കുമായി ബാംഗ്ളൂരില്‍നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ബസിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അമ്പിളിയാണ് മാതാവ്. സഹോദരന്‍.അനന്തു

LEAVE A REPLY

Please enter your comment!
Please enter your name here