Advertisement
പത്തനാപുരം: വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. പിറവന്തൂര്‍, കുണ്ടയത്ത്കാവ് ചീവോട് രാജി ഭവനില്‍ രാജീവ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ വീടിനോട് ചേര്‍ന്നുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ രാജീവ് കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് പുനലൂര്‍ ഫയര്‍ഫോഴ്സും പുനലൂര്‍ പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രാജീവിനെ പുറത്തെടുത്തു. ഉടന്‍തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അവിവാഹിതനായ രാജീവ് സഹോദരിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മേസ്തിരി പണിയായിരുന്നു ജോലി. രാജീവിന് മുന്‍പ് ജെന്നിയുടെ അസുഖം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


























