28.3 C
Kollam
Saturday 21st November, 2026 | 09:44:44 PM
Home News Kerala തീർഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ചു; പൊലീസുകാരന് സസ്പെൻഷൻ

തീർഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ചു; പൊലീസുകാരന് സസ്പെൻഷൻ

Advertisement

ശബരിമല: നിലയ്ക്കലിൽ തീർഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച എഎസ്ഐയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. എഎസ്ഐ ജിജോയെ ശബരിമല പൊലീസ് ചീഫ് കോ-ഓർഡിനേറ്റർ പി. വിജയന്റെ നിർദേശപ്രകാരമാണ് സസ്പെൻഡ് ചെയ്തത്. നോർത്ത് പറവൂർ സ്വദേശി പ്രശാന്തിനാണ് മർദനമേറ്റത്.

ശനിയാഴ്ച പുലർച്ചെ തീർഥാടകരെ ഇറക്കിയശേഷം ട്രാവലർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ നിർദേശപ്രകാരം വാഹനം ഒതുക്കിനിർത്തിയ പ്രശാന്തിനോട് സ്ഥലത്തെത്തിയ എഎസ്ഐ ജിജോ വിശദീകരണം തേടിയതോടെ വാക്കുതർക്കമുണ്ടായി. ഇതിനിടെ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത ശേഷം പ്രശാന്തിനെ മർദിക്കുകയായിരുന്നു.

മർദനത്തിന്റെ ദൃശ്യങ്ങൾ പ്രശാന്ത് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സംഭവത്തിൽ നിലയ്ക്കൽ കൺട്രോൾ റൂമിലെ സബ് ഇൻസ്പെക്ടർക്ക് രേഖാമൂലം പരാതി നൽകുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. പരാതിയും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് എഎസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here